വിഴിഞ്ഞം :കടലിൽ കാണാതായ മത്സ്യത്തൊഴിലാളി പുല്ലുവിള സ്വദേശി ജോൺ മത്യാസിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമല്ലെന്ന് ആരോപിച്ച് സിപിഎം കോവളം ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധം വൈകുന്നരം അഞ്ചരയോടെ ആരംഭിച്ച് മണിക്കൂറുകൾ നീണ്ടതോടെ വിഴിഞ്ഞം റോഡിലെ ഗതാഗതവും സ്തംഭിച്ചു.
ഒടുവിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്ത് എത്തി തിരച്ചിൽ രാമേശ്വരം വരെ നീട്ടുമെന്നുംഅന്വേഷണം ഊർജിതമാക്കുമെന്നും ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിച്ചു.സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ, കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, മുൻ മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ തുടങ്ങിയവർ പങ്കെടുത്തു.